ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂണിവേഴ്സിറ്റി അതിൻ്റെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിഗ്രീ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ
ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ. ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന് ദേശീയ എന്നുമാണ്. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ.
റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമി
ജാമിഅ മില്ലിയ്യയുടെ ജീഴിൽ പ്രവർത്തിച്ച് വരുന്ന സിവിൽ സർവീസ് കോച്ചിംഗ് സെൻ്റരാണ് ആർസിഎ. എസ് സി, എസ് ടി , ന്യൂന പക്ഷം, വനിതകൾ എന്നീ വിഭാഗക്കാർക്ക് അക്കാദമി സൗജന്യ കോച്ചിംഗ് നൽകി വരുന്നു.
വിശാലമായ ലൈബ്രറി കൂടാതെ ജാമിഅ ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.

ജൂൺ 15 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. മലപ്പുറം , ബാംഗ്ലൂർ ഉൾപ്പെടെ രാജ്യത്ത് 10 പരീക്ഷ സെൻ്ററുകളിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് ആദ്യ കടമ്പ.
പരീക്ഷയുടെ അടിസഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഡൽഹിയിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ ഹാജരാകണം. അതിൻ്റെ അടിസ്ഥാനത്തിലാവും സെലക്ഷൻ.