എൻ ഐ ടി ട്രിച്ചി ഡിഗ്രീ വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈൻ സമ്മർ ഇൻ്റേൺഷിപ്പ്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
About NIT Trichy
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുച്ചിറപ്പള്ളി (NIT തിരുച്ചിറപ്പള്ളി അല്ലെങ്കിൽ NIT ട്രിച്ചി) തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നഗരത്തിന് സമീപമുള്ള ഒരു പൊതു സാങ്കേതിക ഗവേഷണ സർവ്വകലാശാലയാണ്. മദ്രാസ് സർവ്വകലാശാലയുടെ അഫിലിയേഷനു കീഴിലായി 1964-ൽ തിരുച്ചിറപ്പള്ളി റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് ആയി ഇത് സ്ഥാപിച്ചു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ), ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെ 2003-ൽ കോളേജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NITSER) ആക്റ്റ്, 2007-ന് കീഴിൽ ഇൻഡ്യ ഗവൺമെന്റ് ഈ സ്ഥാപനത്തെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിച്ചിട്ടുണ്ട്.
About the internship
2 മാസം ദൈർഗ്യമുള്ള സമ്മർ ഓൺലൈൻ ഇൻ്റേൺഷിപ്പ്ന് രാജ്യത്തിൻറെ വിവിധ ക്യാമ്പസുകളിൽ ഡിഗ്രീ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സയൻസ്, എൻജിനീയറിങ്, സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ ഡിഗ്രീ ചെയ്യുന്നവർക്കാണ് അവസരം.
NIT ട്രിച്ചിയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഫാക്കൽറ്റി മെന്റർമാരുടെ ലിസ്റ്റ് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (https://www.nitt.edu/) . ഉദ്യോഗാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ഒരു ഫാക്കൽറ്റി മെന്ററെ തിരഞ്ഞെടുക്കാം.
April 15 is the last date to apply
അപേക്ഷിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ NIT ട്രിച്ചിയിലെ ഫാക്കൽറ്റി മെന്ററുമായി ഇമെയിൽ വഴി നേരിട്ട് സംവദിക്കുകയും ഇന്റേൺഷിപ്പിനുള്ള സമ്മതം നേടുകയും വേണം. സമ്മതം ലഭിച്ച ശേഷം, ബിരുദ വിദ്യാർത്ഥിക്ക് ഗൂഗിൾ ഫോമുകളിൽ അപേക്ഷ പൂരിപ്പിക്കാം. NIT ട്രിച്ചിയിൽ നിന്നുള്ള ഫാക്കൽറ്റി മെന്ററുടെ സമ്മതം നിർബന്ധമാണ്.
Benefits
- സർട്ടിഫിക്കേറ്റ്
- വിവിധ വകുപ്പുകളിൽ നിന്നുള്ള ഫാക്കൽറ്റികളുടെ മെൻ്ററിങ്
- നെറ്റ്വർക്ക് ബിൽഡിംഗ്