ഐക്യ രാഷ്ട്ര സഭയുടെ സംഘടനയായ യു.എൻ.ഡി.പിയിൽ ഇൻ്റേൺഷിപ്പിന് അവസരം. യു.എൻ.ഡി.പി ഇന്ത്യയുടെ കീഴിൽ ന്യൂ ഡെൽഹിയിലാണ് ഈ ഗവേഷണ ഇൻ്റേൺഷിപ്പ്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇൻ്റേൺഷിപ്പ് 6 മാസം നീണ്ടു നിൽക്കുന്നതാണ്.
യുഎൻഡിപി
ദാരിദ്ര നിർമ്മാർജ്ജനത്തിനും സുസ്ഥിര സാമ്പത്തിക വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് യൂ. എൻ.ഡി.പി.
യോഗ്യത
- സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തബിരുദം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
- മേൽപറഞ്ഞ വിഷയങ്ങളിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- മേൽപറഞ്ഞ വിഷയങ്ങളിൽ അടുത്തിടെ ബിരുദം/ ബിരുദാന്തരബിരുദം നേടിയവർക്കും അപേക്ഷിക്കാം.
ഉത്തരവാദിത്തങ്ങൾ
- സംരംഭകത്വം, സ്കിൽസ്, ഗ്രീൻ ഇകോണമി, ഡാറ്റ അനാലിസിസ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുക.
- പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സഹായിക്കുക
- മറ്റു പ്രധാന കാര്യങ്ങളിൽ ടീമിനെ സഹായിക്കുക