2020, 2021 & 2022 വർഷങ്ങളിൽ ഡിഗ്രീ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ TCS ഇൽ അവസരം . എക്സ്പീരിയൻസ് ആവശ്യമില്ല.
About TCS
ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്(ടി.സി.എസ്) ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. (വിവരസാങ്കേതികവിദ്യ) കമ്പനിയാണ്. എഫ്. സി. കോളി ആയിരുന്നു ആദ്യ ജനറൽ മാനേജരും ജെ. ആർ. ഡി. റ്റാറ്റാ ആദ്യ അദ്ധ്യക്ഷനും ആയിരുന്നു. 100,000 ലേറെ ജോലിക്കാർ 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടി.സി.എസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്. മാർച്ച് 31, 2007ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ $4.3 ബില്യൺ ഡോളറിന്റെ വരുമാനം കാണിച്ചു.
About the job
2020, 2021, 2022 പാസിംഗ് വർഷങ്ങളിൽ (YOP) നിന്നുള്ള ആർട്സ്, കൊമേഴ്സ്, സയൻസ് ബിരുദധാരികൾക്ക് മികച്ച കരിയർ ബിൽഡ് ചെയ്യാനുള്ള പ്രത്യേക അവസരങ്ങൾ TCS ഒരുക്കുന്നു.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർ TCS-ന്റെ അതിവേഗം വളരുന്ന യൂണിറ്റുകളുടെ ഭാഗമാകും – കോഗ്നിറ്റീവ് ബിസിനസ് ഓപ്പറേഷൻസ് (CBO), ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (BFSI), ലൈഫ് സയൻസസ്.
Benefits
- ഉയർന്ന ശമ്പളം
- എക്സ്പീരിയൻസ് ഇല്ലാതെ മികച്ച ബഹു രാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യാനുള്ള അവസരം
Eligibility
- ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
- 2020, 2021 , 2022 വർഷങ്ങളിൽ ബിരുദം നേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ