പി ജി അവസാന വർഷ വിദ്യാർത്ഥികൾക്കും പി എച് ഡി തുടക്കക്കാർക്കും വേണ്ടി ഒറീസ ഇക്കണോമിക് അസോസിയേഷൻ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.
മികച്ച രീതിയിൽ ഒരു റിസർച്ച് പ്രോപോസൽ ( Research proposal) എങ്ങനെ തയ്യാറാക്കാം എന്ന വിഷയത്തിലാണ് ഓൺലൈൻ ട്രെയിനിംഗ്. തീർത്തും സൗജന്യമായി നടത്തുന്ന പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് ലഭിക്കും.
മെയ് 22 ഞായറാഴ്ച 10 മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ട്രെയിനിംഗ് സെഷൻ. മെയ് 15ന് 5 PMന് മുമ്പ് അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവങ്ങൾക്ക് orissaea@gmai.com എന്ന വിലാസത്തിൽ മേയിൽ ചെയ്യാം.
How to apply
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഇനിപ്പറയുന്ന കാര്യങ്ങളിൽ ഒരു റൈറ്റ്-അപ്പ് (ഏകദേശം 300 വാക്കുകൾ) അപ്ലോഡ് ചെയ്യണം.
- നിങ്ങൾ നിർദ്ദേശിച്ച ഗവേഷണ വിഷയത്തിന്റെ താൽക്കാലിക തലക്കെട്ട്. (പരമാവധി 14 വാക്കുകൾ).
- വിഷയത്തിന് ഒരു ആമുഖം. (പരമാവധി 100 വാക്കുകൾ)
- എന്തുകൊണ്ടാണ് നിങ്ങൾ ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നത്? (പരമാവധി 100 വാക്കുകൾ)
- നിങ്ങൾ ഏർപ്പെടാൻ ആഗ്രഹിക്കുന്ന ഗവേഷണ പ്രശ്നങ്ങൾ/ചോദ്യങ്ങൾ/ആശങ്കകൾ എന്തൊക്കെയാണ്? (പരമാവധി 100 വാക്കുകൾ)